‘ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള പരാമർശം; ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറഞ്ഞത് ഇതാണ്’; സുരേഷ്‌ഗോപി

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോൺഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയാണെന്നാണ് പറഞ്ഞത്. പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രവർത്തനം തൃശൂരിൽ മാത്രം ഒതുങ്ങില്ലെന്നും തമിഴ്നാട്ടിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.

‘‘കെ.കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്നാണ് ഞാൻ പറഞ്ഞത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് ഞാൻ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോൾ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തിൽ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല.

‘‘ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. കാരണം വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാൻ ശ്രദ്ധിക്കുകയോ മുഖവിലയ്ക്ക് എടുക്കുകയോ ഇല്ല.’’ – സുരേഷ് ഗോപി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതു പോലെ ലീഡർ കെ. കരുണാകരനെ കേരളത്തിന്റെ പിതാവായാണു കാണുന്നതെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി ലീഡർ കെ. കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

See also  സുരേഷ്‌ഗോപിക്ക് ആദ്യ കല്യാണക്കുറി നൽകി നടി ശ്രീവിദ്യ…

Related News

Related News

Leave a Comment