വാളയാർ ഇരട്ട പീഡനക്കേസിലെ പ്രതി പാലക്കാട് അട്ടപ്പള്ളം സ്വദേശി മധുവിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന ആവശ്യവുമായി എറണാകുളം റൂറൽ എസ് പിയ്ക്ക് പൊതുതാത്പര്യ പരാതി നൽകി നാഷണലിസ്റ് പ്രോഗ്രസ്സിവ് മൂവ്മെന്റ് സ്റ്റേറ്റ് പ്രസിഡന്റ് അജിത മുള്ളോത്ത് .
മധുവിനെ ഒക്ടോബർ 25 ന് ബിനാനി സിങ്ക് കമ്പനിയുടെ ഒഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയിരുന്നു.ബിനാനി കമ്പനിയിൽ നിന്നും ലെഡ്,കാഡ്മിയം എന്നിവ കലർന്ന മണ്ണ് കയറ്റുമതി ചെയ്യുന്ന ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ജീവനക്കാരനായിരുന്നു മരണപ്പെട്ട മധു.അതെ സമയം,വാളയാർ കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നാമത്തെ പ്രതിയാണ് മധു. ഈ കേസുമായി ബന്ധപെട്ട് എറണാകുളം സ്വദേശി നിയാസിനെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ബിനാനി കമ്പനിയിലെ സാമഗ്രികൾ പൊളിച്ചെടുക്കുന്ന ഫൈൻ ഫാബ് എന്ന കമ്പനിയുടെ ജീവനക്കാരാണ് നിയാസ്. അയാളെ അറസ്റ്റ് ചെയ്യുക വഴി സംഭവത്തിൽ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. മംഗളം പത്രത്തിൽ മധുവിന്റെ മരണത്തിനു പിന്നിൽ ഫൈൻ ഫാബ് കരാർ കമ്പനിയുടെ സമ്മർദ്ദമെന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്നത് ഫൈൻ ഫാബ് ബിനാനി കമ്പനി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ വില വരുന്ന ചെമ്പു കമ്പി മധു മോഷ്ടിച്ച് വിറ്റുവെന്ന കുറ്റം ആരോപിച്ചു ബിനാനി വളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പൂട്ടിയിട്ടു ദിവസങ്ങളോളം മാനസികമായി പീഡിപ്പിച്ചതായി വാർത്തയിൽ പറയുന്നു. 20 ലക്ഷം മധു എന്ത് ചെയ്തു എന്നതെല്ലാം കണ്ടത്തേണ്ടതുണ്ട്. മധുവിന്റെ തൂങ്ങി മരണത്തിന്റെ യഥാർത്ഥ കാരണവും ഇതിനു പിന്നിലുള്ള യഥാർത്ഥ പ്രതികളെയും കണ്ടെത്തണമെന്നാണ് കത്തിൽ പറയുന്നത്.