റേഷൻ പഞ്ചസാര; സബ്‌സിഡി 2026 മാർച്ച് വരെ

Written by Taniniram1

Published on:

തിരുവനന്തപുരം : റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന അന്ത്യോദയ അന്നയോജന കുടുംബങ്ങൾക്കുള്ള പഞ്ചസാരയുടെ സബ്‌സിഡി കാലാവധി 2026 മാർച്ച് 31 വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പ്രതി മാസം 18.50 രൂപയാണ് സബ്‌സിഡി നൽകുന്നത്. ഏകദേശം 1.89 കോടി കുടുംബങ്ങൾക്ക് ഇതു പ്രയോജനപ്പെടും. അന്ത്യോദയ അന്നയോജന കാർഡുകാർക്ക് മാത്രമാണ് പഞ്ചസാര മുൻപ് നൽകി വന്നിരുന്നത്. ബിപിഎൽ-എപിഎൽ റേഷൻ കാർഡ് ഉള്ളവർക്ക് പഞ്ചസാര നൽകി വരുന്നില്ല. റേഷൻ കടകളിൽ വർഷങ്ങളായി പഞ്ചസാരയുടെ വിതരണം നിലച്ചിരുന്നു.

Related News

Related News

Leave a Comment