റേഷൻ മസ്‌റ്ററിങ്ങ് : തിരക്ക് വർധിക്കുന്നു

Written by Taniniram1

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് മസ്റ്ററിങ് (MUSTERING)പൂർത്തിയാക്കാത്തവർക്കു ഏപ്രിൽ ഒന്ന് മുതൽ റേഷൻ (RATION)അനുവദിക്കില്ല എന്ന കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പ് വന്നതോടെ മസ്റ്ററിങ്ങിനായി റേഷൻ(RATION) കടകളിൽ തിരക്കു വർധിക്കുന്നു. പ്രായാധിക്യമുള്ളവരും രോഗികളും മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ യോഗം (ഐഡിപിഡ ബ്ലുഒഎ) പ്രതിഷേധിച്ചു. മഞ്ഞ,പിങ്ക് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടവരുടെ മസ്റ്ററിങ്ങാണു 31നകം പൂർത്തിയാക്കേണ്ടത്. സിഎസ്‌സി സേവന കേന്ദ്രങ്ങളിലൂടെ മസ്‌റ്ററിങ് നടത്താൻ അനുവദിക്കണമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ജി.സൈൽമാഭായ് അധ്യക്ഷത വഹിച്ചു. അഷറഫ് പെരുമ്പാവൂർ, പ്രതാപ് ഇല്ലത്ത്, അലവി മലപ്പുറം, അനീഷ് അരീക്കോട്, സുമശങ്കർ, ഷബീർ, ജോബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

See also  മഹാരാജാസ് കോളേജ് അടച്ചു

Related News

Related News

Leave a Comment