Tuesday, May 20, 2025

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്: എല്ലാ പ്രതികൾക്കും വധശിക്ഷ

Must read

- Advertisement -

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചു. ഇന്ന് രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

See also  തോട്ടയെറിഞ്ഞ് കതകിന്റെ പൂട്ട് തകര്‍ത്തു, മെയിന്‍സ്വിച്ച് ഓഫ് ആക്കി, അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ വെട്ടിക്കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article