ആലത്തൂരിൽ 5000 ഇരട്ട വോട്ടുകൾ ശ്രദ്ധയിൽ പെട്ടെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് (Ramya Haridas). ഇതിനെതിരെ പരാതി നൽകുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഈ വോട്ടുകൾ ശ്രദ്ധയിൽ പെട്ടതാണ്. എന്നിട്ടും ഇവ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. ബോധപൂർവ്വം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുകയാണ് എന്നും രമ്യ ഹരിദാസ് പറഞ്ഞു.