Thursday, April 3, 2025

‘ ഈറ്റ് റൈറ്റ്’ അംഗീകാരം നേടി 21 റെയില്‍വേ സ്‌റ്റേഷനുകള്‍

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ 21 റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ‘ ഈറ്റ് റൈറ്റ്’ അംഗീകാരം ലഭിച്ചു. സുരക്ഷിതമായ ഭക്ഷണം വിതരണം ചെയ്യുന്നത് വിലയിരുത്തി നല്‍കുന്ന അംഗീകാരമാണ് ‘ ഈറ്റ് റൈറ്റ്’.
പ്ലാറ്റ്‌ഫോമിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റ്, റീട്ടെയില്‍ കം കേറ്ററിങ് സ്ഥാപനം, ഫുഡ് പ്ലാസ/ ഫുഡ് കോര്‍ട്ട്/ റസ്റ്ററന്റുകള്‍, പെറ്റി ഫുഡ് വെണ്ടര്‍മാര്‍/ സ്റ്റാളുകള്‍/ കിയോസ്‌കുകള്‍, സ്‌റ്റേഷന്‍ യാഡിലെ വെയര്‍ഹൗസ്, ബേസ് കിച്ചണ്‍ എന്നിവയെല്ലാം പദ്ധതിയുടെ കീഴില്‍ വരും.

യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പ് വരുത്തിയതിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് ജംക്ഷന്‍, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍ ജംക്ഷന്‍, തിരൂര്‍, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വര്‍ക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകള്‍ക്കാണ് കേരളത്തില്‍ ഈറ്റ് റൈറ്റ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

See also  എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മകൾ ആശാ ലോറൻസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article