ഗുരുവായൂർ: റെയിൽവേ കാറ്ററിങ് ആന്റ് കോൺട്രാക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളുടെ ഒപ്പ് ശേഖരണം നടത്തി.
ഗുരുവായൂർ റെയിൽവേയിലെ ട്രെയിൻ ക്ലീനിങ് കരാർ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുക, ഇ.എസ്.ഐ കാർഡ് വിതരണം ചെയുക, വാർഷിക ബോണ്സ് നൽകുക, യൂണിഫോം അനുവദിക്കുക, മിനിമം വേജസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ഒപ്പ് ശേഖരണം. ആവശ്യങ്ങളടങ്ങിയ നിവേദനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ്. മനോജിന്റെ നേതൃതത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ അജിത്തിനു കൈമാറി.
എം.ബി അരുൺ, ഡി.ആർ.ഇ.യു സെക്രട്ടറി നിക്സൺ ഗുരുവായൂർ, ഗുരുവായൂർ യൂണിറ്റ് ഭാരവാഹികളായ സുരേഷ് ബാബു, ഗീതാ സുബ്രൻ, എം.കെ ദീപ എന്നിവരും ഒപ്പമുണ്ടായിരുന്നു.