Thursday, April 10, 2025

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു; പോലീസ് വാഹനം തടഞ്ഞ് പ്രവർത്തകർ

Must read

- Advertisement -

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ നെല്ലിമുകളിന് സമീപത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒന്നാം പ്രതിയാണ്. നവ കേരള സദസ് ബസിന് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ്ഐ ക്കാരും പൊലീസും മർദ്ദിച്ചതിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച്.

വൈദ്യ പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ കയറ്റിയ പോലീസ് വാഹനം കോൺഗ്രസ് പ്രവർത്തകർ ആശുപത്രി വളപ്പിൽ തടഞ്ഞത് ഏറെ നേരം സങ്കർഷത്തിനിടയാക്കി കൂടുതൽ പോലീസെത്തിയാണ് പ്രവർത്തകരെ നീക്കം ചെയ്തത്.

See also  കേരള സർവകലാശാലയിലെ ഉത്തരപേപ്പറുകൾ നഷ്ടമായ സംഭവത്തിൽ 'അധ്യാപകനെതിരെ കർശന നടപടിയുണ്ടാകും'; മന്ത്രി ആർ ബിന്ദു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article