താന്‍ വന്നതില്‍ രാഷ്ട്രീയമില്ല; സ്ഥിതി ഗുരുതരം; വയനാടിന് ആശ്വാസമായി രാഹുല്‍ ഗാന്ധി

Written by Web Desk2

Published on:

വയനാട് : വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി വയനാട് എം പി രാഹുല്‍ ഗാന്ധി (Rahul Gandhi). കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗം രാവിലെയാണ് രാഹുല്‍ വയനാട്ടില്‍ (Wayanad) എത്തിയത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കല്‍പ്പറ്റയിലെ പിഡബ്യൂഡി റസ്റ്റ് ഹൗസില്‍ ജില്ലാ ഭരണകൂടവുമായിയാണ് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യം എത്തിയത്. അദ്ദേഹത്തോട് പ്രശ്‌നങ്ങള്‍ കുടുംബം പങ്കുവെച്ചു. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു.

തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാത്തതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.

സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താന്‍ വന്നതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അയല്‍ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് വേണ്ട പരിഹാര മാര്‍ഗങ്ങള്‍ തേടാമെന്നും വയനാട് എംപി ഉറപ്പ് നല്‍കി.

Related News

Related News

Leave a Comment