മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പി.വി.അൻവർ എംഎൽഎയുടെ വേറിട്ട സമരം

Written by Taniniram Desk

Updated on:

മലപ്പുറം: മലപ്പുറം എസ്‌പി എസ്.ശശിധരന്റെ ഔദ്യോഗിക വസതിയ്ക്ക് മുൻപിൽ പ്രതിഷേധ സമരവുമായി പി.വി.അൻവർ എംഎൽഎ. എസ്‌പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്‌പിക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

എസ്‌പി ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നും അതിന്റെ രേഖകൾ കാണിക്കണമെന്നും ആവശ്യപ്പെട്ട് അൻവർ എംഎൽഎ ഇന്നലെ എസ്‌പിയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ എംഎൽഎയെ അകത്തേക്ക് കടത്തി വിടൂവെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ അൻവറിനെ തടയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എംഎൽഎ എസ്‌പിയുടെ വസതിയ്ക്ക് മുൻപിൽ ഇന്ന് കുത്തിയിരുപ്പ് സമരം നടത്തുന്നത്.

Related News

Related News

Leave a Comment