Sunday, October 19, 2025

പുലരി അവാർഡുകൾ സമ്മാനിച്ചു.

Must read

തൃശ്ശൂർ :പുലരി ചിൽഡ്രൻസ് വേൾഡിന്റെ ആഭിമുഖ്യത്തിൽ കഥ കവിത ചിത്രരചന എന്നീ വിഷയങ്ങളിൽ നടത്തിയ പുലരി അവാർഡ് 2023 ന് അർഹരായ പ്രതിഭകൾക്കുള്ള സമ്മാനദാനം ജവഹർ ബാലഭവനിൽ നടന്നു. ചെറുകഥയ്ക്ക് ദേവലക്ഷ്മി യു എ, കവിതയ്ക്ക് ദിൽഷ പി എം, ചിത്രരചനയ്ക്ക് നാദിഷ പി ബാബു എന്നിവർ ഒന്നാം സമ്മാനം നേടി. അതോടൊപ്പം സി ആർ ദാസ് എഴുതിയ ‘ഓസ്ട്രേലിയൻ യാത്ര യാവ 23 ‘എന്ന യാത്രാവിവരണ ഗ്രന്ഥം എഴുത്തുകാരൻ വൈശാഖൻ പ്രകാശനം നിർവഹിച്ചു . തന്മയ, നമിത എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ താര അതിയടത്ത് ഡോ. കെ ജി വിശ്വനാഥൻ ,മുരളി ചീരോത്ത്, ഡോ. ഡോ. എം എൻ വിജയകുമാർ, ഡോ. ഡി ഷീല ,കോലഴി നാരായണൻ , ഇ നാരായണി ടീച്ചർ ,കെ ഉണ്ണികൃഷ്ണൻ, സുരേഷ് കോമ്പോത്ത് എന്നിവർ സംസാരിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article