പ്രിയ വർഗീസിന്റെ നിയമനം: യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുപ്രീംകോടതി നിരീക്ഷണം

Written by Taniniram CLT

Published on:

പ്രിയ വർഗീസി (Priya Varghese) നെ കണ്ണൂർ സർവ്വകലാശാല (Kannur University) അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി (High Court) വിധിക്കെതിരെ സുപ്രീംകോടതി (Supreme Court) നിരീക്ഷണം. യുജിസി (UGC) ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് എതിരായ ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോളിൻ്റേതാണ് നിരീക്ഷണം.

ഹർജിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് യു.ജി.സി. ആവശ്യപ്പെട്ടു. ഇതിനായി രണ്ടാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. അതിന് മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം പ്രിയ വർഗീസിനും കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Related News

Related News

Leave a Comment