പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരണ്ടി; മോദിയെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത

Written by Taniniram1

Published on:

തൃശൂർ : തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഗ്യാരണ്ടി’ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം. മണിപ്പൂരിന്റെ വേദനക്ക് പരിഹാരം കാണാതെ വികസനങ്ങളുടെ ഗ്യാരണ്ടി പ്രധാനമന്ത്രി പ്രസംഗിച്ചെന്നാണ് വിമർശനം. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭയുടെ ഫെബ്രുവരി ലക്കത്തിലെ ലേഖനത്തിലാണ് വിമർശനം. “മണിപ്പൂരും(Manippur) തൊഴിലില്ലായ്‌മയും മറന്ന് മോദി ഗ്യാരണ്ടി’ എന്ന പേരിലാണ് ലേഖനം. കേരളത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുകയാണെന്നും ലേഖനത്തിലുണ്ട്. കുക്കി(Kukki ) വംശജരായ ക്രൈസ്തവരെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നതിനെ വിസ്‌മരിച്ചാണ് വലിയ ഉറപ്പുകളുമായി പ്രധാനമന്ത്രി എത്തിയതെന്നും വിമർശനമുണ്ട്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന മോദിയുടെ(Modi) ഗ്യാരണ്ടിയെക്കുറിച്ച് ബി.ജെ.പിക്കാർ മിണ്ടുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. തൃശൂരിൽ സ്ത്രീ ശക്തി സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞത്. മോദിയുടെ ഗ്യാരണ്ടിയെന്ന് മലയാളത്തിൽ ഓരോ തവണയും പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരണ്ടിയാണെന്നും ലേഖനം ആരോപിക്കുന്നു. കാത്തോലിക്കാസഭയുടെ ഈ ലേഖനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയും വലിയ ചർച്ചയ്ക്കും വഴിവെയ്ക്കും.

Related News

Related News

Leave a Comment