Friday, April 4, 2025

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ യാനം ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും

Must read

- Advertisement -

കൊച്ചി: ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ഹൈഡ്രൈജനിൽ പ്രവർത്തിക്കുന്ന യാനത്തിന്റെ ഉദ്ഘാടനം ഇന്ന്. കൊച്ചി ഷിപ് യാർഡിന്റെ പൂർണ മേൽനോട്ടത്തിൽ തദ്ദേശീയമായി നിർമിച്ച യാനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കട്ടമരം മാതൃകയിലുള്ള ബോട്ടിൻ്റെ സർവീസ് പൂർണമായും മലിനീകരണ മുക്തമായിരിക്കും. ഹ്രസ്വദൂര സർവീസിനാണ് ബോട്ട് ഉപയോഗിക്കുക. പൂർണമായും ശീതീകരിച്ചതാകും ബോട്ട്. പരമാവധി 50 പേർക്ക് ഒരേസമയം ബോട്ടിൽ സഞ്ചരിക്കാനാകും. സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമിച്ചിരിക്കുന്നത്. ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരം ഈ പദ്ധതി ഊർജ്ജം പകരുമെന്ന് ഷിപ്പ് യാർഡ് എംഡി മധു എസ് നായർ പറഞ്ഞു. കൊച്ചിൻ ഷിപ് യാർഡിനെ അന്തർദേശീയ തലത്തിൽ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് ഇതോടുകൂടി യാഥാർത്ഥ്യമാകുന്നത്.

See also  ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധം; എസ് ഡി പി ഐ ക്കാർ കുറ്റക്കാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article