തിരുവനന്തപുരം : മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചവരില്‍ കേരളത്തില്‍ നിന്ന് 11 പേര്‍. എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍, സിബിഐ ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീനിവാസന്‍ ഇല്ലിക്കല്‍ ബാഹുലേയന്‍, അഗ്നിശമനസേന അസി.സ്റ്റേഷന്‍ ഓഫിസര്‍ എഫ് വിജയകുമാര്‍ എന്നിവര്‍ക്കും വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആര്‍ സൂരജിന് മരണാനന്തര ബഹുമതിയായ സര്‍വോത്തം ജീവന്‍രക്ഷാ പുരസ്‌കാരം ലഭിച്ചു. കൂടാതെ മലയാളികളായ ജസ്റ്റിന്‍ ജോര്‍ജ്, വില്‍സണ്‍ എന്നിവര്‍ ജീവന്‍രക്ഷാ പുരസ്‌കാരത്തിന് അര്‍ഹരായി.
മികച്ച സേവനത്തിന് കേരള പോലീസില്‍ നിന്ന് മെഡല്‍ ലഭിച്ചര്‍
എ അക്ബര്‍ (ഐജി), ആര്‍.ഡി അജിത് (എസ്പി, എന്‍ആര്‍ഐ സെല്‍), വി. സുനില്‍കുമാര്‍ (എസ്പി), ഷീന്‍ തറയില്‍ (അസി. കമ്മീഷണര്‍, ട്രാഫിക് സൗത്ത്), സി.കെ സുനില്‍ കുമാര്‍ (ഡിവൈഎസ്പി), വി സുഗതന്‍ (എഎസ്പി), എന്‍.എസ്. സാലിഷ് (ഡിവൈഎസ്പി), കെ.കെ രാധാകൃഷ്ണപിള്ള (എഎസ്‌ഐ), ബി. സുരേന്ദ്രന്‍ (എഎസ്‌ഐ), കെ. മിനി (എഎസ്‌ഐ), പി ജ്യോതീന്ദ്രകുമാര്‍ (ഇന്‍സ്‌പെക്ടര്‍).
മികച്ച സേവനത്തിന് അഗ്നിശമനസേനയില്‍ നിന്ന് മെഡല്‍ ലഭിച്ചര്‍
എന്‍. ജിജി, പ്രമോദ് പുളയറകണ്ടി, എസ് അനില്‍കുമാര്‍ (അസി.സ്റ്റേഷന്‍ ഓഫിസര്‍), അനില്‍ പി. മണി (സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍).
മികച്ച സേവനത്തിന് മെഡല്‍ ലഭിച്ച അര്‍ധസേനാ വിഭാഗങ്ങള്‍
പി.ആര്‍ സജി കുമാര്‍ (അസം റൈഫിള്‍സ്), കെ.വി സതീഷ് ബാബു (ബിഎസ്എഫ്), എസ്. ആന്റണി സേവ്യര്‍ രാജന്‍, ടി. എം. രാജേഷ് (സിഐഎസ്എഫ്), ആര്‍ ഗോപിനാഥ്, കെ. ആര്‍ രവി (സിആര്‍പിഎഫ്), മനോജ് ചാലാടന്‍, കെ. മധുസൂദന്‍, എസ് നന്ദകുമാര്‍ (സിബിഐ), ദിനേഷ് തട്ടത്തുവളപ്പില്‍ വാസുദേവന്‍, ജോണ്‍സണ്‍ ചെറിയാന്‍ ലൂക്കോസ് (ആറ്റമിക എനര്‍ജി വിഭാഗം).