ആണവനിലയം യാഥാർഥ്യമാകുമോ?

Written by Taniniram Desk

Published on:

കൂടംകുളം മാതൃകയിൽ ആണവനിലയം കേരളത്തിന് ആവശ്യമുണ്ടോ എന്ന ചോദ്യം സജീവമാകുന്നു. ഒരു പ്രദേശത്താകെ മുൾമുനയിൽ നിർത്തിയാണ് ആണവനിലയങ്ങൾ പ്രവർത്തിക്കുന്നത്. അതീവ സുരക്ഷാ മേഖലയിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. റഷ്യൻ നിർമ്മിത ആണവ റിയാക്ടറുകളാണ് കൂടംകുളത്ത് പ്രവർത്തിക്കുന്നത്. വർധിച്ച വൈദ്യുത ആവശ്യങ്ങൾക്കായാണ് ആണവനിലയങ്ങൾ പ്രവർത്തിക്കുന്നത്.നമ്മുക്ക് അറിയാവുന്നതാണ് കൂടംകുളം ആണവനിലയം വരുന്നതിനെതിരെ നാട്ടുകാർ സംഘടിച്ചു നടത്തിയ പ്രക്ഷോഭങ്ങൾ,കടൽ സമരങ്ങൾ അനുബന്ധ കോലാഹലങ്ങൾ എല്ലാം തന്നെ ആ സർക്കാരിനെ വലിയ തോതിൽ സമ്മർദ്ദത്തിലാക്കിയിരുന്നു.

റിയാക്ടര് പ്രവർത്തിക്കുമ്പോൾ കൊണ്ടുണ്ടാകുന്ന വർധിച്ച ചൂട് തണുപ്പിക്കുന്നതിന് കടൽ ജലമാണ് ഉപയോഗിക്കുന്നത്. സ്വാഭാവികമായും ആ ജലത്തിൽ ആണവാവിശിഷ്ടങ്ങൾ കലർന്നിരിക്കുമെന്ന ഭീതിയും അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അത്തരത്തിൽ യാതൊന്നും തന്നെ സംഭവിക്കില്ല എന്ന വിദഗ്ധരുടെ ഉറപ്പും വിരോധാഭാസമായി നിലനിൽക്കുന്നുണ്ട്.ഏതായാലും കൂടംകുളത്തിൽ നിന്നും പുറന്തള്ളുന്ന വൈദ്യുതിയുടെ ഒരു വിഹിതം കേരളത്തിനും അവകാശപെട്ടതാണ്.എന്നാൽ കേരളത്തിൽ ഇത്തരമൊരു നിലയം കൊണ്ടുവരുന്നതിനെ എങ്ങനെ ജനം സ്വീകരിക്കുമെന്ന് കണ്ടു തന്നെ അറിയാം.

Related News

Related News

Leave a Comment