കാസർകോട് വിറ്റ പൂജ ബമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനം

Written by Taniniram Desk

Published on:

തിരുവനന്തപുരം: പൂജ ബമ്പർ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് വിറ്റ JC213199 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടി അടിച്ചത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ളതാണ് ഏജൻസി.

തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ് നടന്നത്. നാല് പേർക്ക് ഓരോ കോടിവീതമാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപ വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. മൂന്ന് ലക്ഷം രൂപയാണ് നാലാം സമ്മാനം. സമാശ്വാസ സമ്മാനമായി നാല് പേർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നീ അഞ്ച് സീരീസുകളിലാണ് ടിക്കറ്റുകൾ. 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മുപ്പത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in എന്ന വെബ്സൈറ്റിൽ കിട്ടും. ഏറ്റവും കൂടുതൽ വിൽപ്പനയും സമ്മാനത്തുകയുമുള്ള ഭാഗ്യക്കുറിയാണ് ബമ്പർ ലോട്ടറികൾ. പൂജാ ബമ്പറിന് പുറമെ അഞ്ച് ബമ്പറുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്.അതേസമയം, ക്രിസ്തുമസ് ബമ്പറിന്റെ സമ്മാനത്തുക 20 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 16 കോടിയായിരുന്നു സമ്മാനത്തുക. 400 രൂപയാണ് ടിക്കറ്റിന് വില.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.

See also  പുന:സംഘടനയുടെ ഭാഗമായി മന്ത്രി ആന്റണി രാജു രാജി വെച്ചു; പടിയിറക്കം സന്തോഷത്തോടെയെന്ന് മന്ത്രി.

Related News

Related News

Leave a Comment