Saturday, April 5, 2025

3 കോടി ചെലവഴിച്ച പൊന്നാനി കോളിലെ ബണ്ട് തകര്‍ന്നു

Must read

- Advertisement -

മലപ്പുറം : മൂന്ന് കോടി ചെലവഴിച്ച ബണ്ട് തകര്‍ന്നു. സമഗ്ര കോള്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ടാണ് തകര്‍ന്നത്. തകര്‍ന്ന ബണ്ട് 60 മീറ്ററോളം ഒലിച്ചു പോയി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മാസം മുമ്പ് സമഗ്ര കോള്‍ വികസന പദ്ധതിയില്‍ 3 കോടിയോളം ചെലവഴിച്ചു നിര്‍മിച്ച ബണ്ടാണ് തകര്‍ന്ന് പോയത്.

ബണ്ട് തകര്‍ന്നതോടെ പുഞ്ച കൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ-കുമ്മിപ്പാലത്തെ 200 ഏക്കര്‍ പാട ശേഖരം വെള്ളക്കെട്ടിലായി.

See also  മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ രാവും പകലും തുടർച്ചയായി കാറ്റ്. വൃശ്ചിക കാറ്റിൽ വരണ്ട് തൃശ്ശൂർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article