- Advertisement -
പൊന്നാനി: പൊന്നാനിയിൽ പി നന്ദകുമാർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന ബസ് സ്റ്റാന്റ് നവീകരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം പി നന്ദകുമാർ എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്‌ൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, അജീന ജബ്ബാർ, ഷീന സുദേശൻ, കൗൺസിലർ എം. ആബിദ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എ ഹമീദ്, കെ. ജയപ്രകാശ്, പി.കെ അശ്റഫ്, പി.വി ഫാറൂക്ക്, ചക്കൂത്ത് രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒ.ഒ ശംസു സ്വാഗതവും നഗരസഭ സെക്രട്ടറി എസ്.സജിറൂൺ നന്ദിയും പറഞ്ഞു