കവിയും നിരൂപകനുമായ എൻ കെ. ദേശം വിട പറഞ്ഞു

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ : കവിയും നിരൂപകനും വിവർത്തകനുമായ എൻ.കെ ദേശം (എൻ. കുട്ടികൃഷ്‌ണപിള്ള-87) അന്തരിച്ചു. കൊടുങ്ങല്ലൂരിൽ (Kodungallur)താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അങ്കമാലിയിലാണ് താമസമെങ്കിലും കുറച്ചു നാളായി കൊടുങ്ങല്ലൂർ എടവിലങ്ങിൽ മകളുടെ വീട്ടിലായിരുന്നു. വാർധക്യാവശതകളിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. 1936 ഒക്ടോബർ 31ന് ആലുവയ്ക്കു സമീപമാണ് ജനനം. ദേശം കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനാണ് എൻ. കുട്ടിക്കൃഷ്‌ണ പിള്ള എന്ന എൻ.കെ. ദേശം. നാടിന്റെ പേരിൽ അറിയപ്പെടുന്ന കവിയെ നാട്ടുകാർ സ്നേഹപൂർവം മണിച്ചേട്ടൻ എന്നാണു വിളിക്കുന്നത്.
യു.സി കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത ദേശത്തിന് എം.എ മലയാളം പാസായി അധ്യാപനാവുക എന്നതായിരുന്നു സ്വ‌പ്നം. സെക്കൻഡ് ലാംഗ്വേജായ മലയാളത്തിനു യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുണ്ടായിരുന്നു. എന്നാൽ, ബിരുദ പഠനം കഴിഞ്ഞ ഉടൻ സർക്കാർ സർവീസിൽ ജോലി കിട്ടി പിന്നീട്എൽ.ഐ.സിയിലേക്കു മാറി. 1996ൽ വിരമിച്ചു.
ഭാര്യ: ആർ. ലീലാവതി. മക്കൾ: ബിജു, ബാലു, അപർണ.
പന്ത്രണ്ടാമത്തെ വയസ്സിലാണ് എൻ.കെ. ദേശം കാവ്യരചന തുടങ്ങിയത്. 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.

ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്രയ്ക്കു 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ആശാൻ പുരസ്‌കാരത്തിന് അർഹനായി. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്. 2017ൽ പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ആശാൻ പുരസ്‌ക്കാരത്തിന് അർഹനായി. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്. 2017ൽ പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഗീതാഞ്ജലിക്കു ലഭിച്ചു. കവിത പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു ദേശത്തിന് ശ്ലോകമെഴുത്ത്. തൃശൂരിൽ നിന്നിറങ്ങിയിരുന്ന കവന കൗതുകം മാസികയിൽ അരനൂറ്റാണ്ടിലേറെ മുടങ്ങാതെ ശ്ലോകം എഴുതിയിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം. 30 വയസ്സു വരെ ദേശം എഴുതിയതു പ്രണയ കവിതകളാണ്. പിന്നീടു സാമൂഹിക, രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു മാറി. എൻ.വി. കൃഷ്ണവാരിയർ മരിച്ചപ്പോൾ എഴുതിയ ‘സൂര്യൻ്റെ മരണം’ എന്ന ഒരു ഗദ്യ കവിത മാത്രമാണ് ദേശത്തിന്റെ സാഹിത്യ ജീവിതത്തിൽ എഴുതിയിട്ടുള്ളത്.

Related News

Related News

Leave a Comment