Friday, April 4, 2025

കേരളീയം സ്പോൺസർഷിപ്പ്: കണക്കുകൾ വ്യക്തമാക്കാതെ സർക്കാർ

Must read

- Advertisement -

കേരളീയം (Keraleeyam) പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് നിയമസഭ (Kerala Legislative Assembly) യിലും മറുപടി പറയാതെ സർക്കാർ. വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) നിയമസഭയിൽ നൽകിയ മറുപടി. നവകേരള സദസിൻ്റെ (Nava Kerala Sadas) സമയത്ത് മന്ത്രിമാരുടെ വാഹനങ്ങൾ ഓടിയതിൻ്റെ ചെലവ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും സർക്കാർ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

കേരളീയം പരിപാടി മുഴുവനായും സ്പോൺസർഷിപ്പ് ചെലവിലാണെന്നാണ് സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. കേരളീയം കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ കണക്കുകൾ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിപാടി കഴി‍ഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല. വിവരാവകാശം മുഖേനയുള്ള അന്വേഷണങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ കൃത്യമായി മറുപടി നൽകിയിട്ടില്ല. ഏറ്റവും ഒടുവിൽ എംഎൽഎ പിസി വിഷണുപനാഥിന്റെയും അൻവർ സാദത്തിന്റെയും നിയമസഭയിലെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്പോൺസർഷിപ്പ് മുഴുവനായും ലഭ്യാമിയിട്ടില്ലെന്നാണ്. കേരളീയത്തിൽ മാത്രമല്ല നവകേരള സ‍ദസിന്റെ ചെലവുകളിലും വ്യക്തത വരുത്താനുണ്ട്.

See also  ക്യാബിനറ്റ് പദവി നല്‍കാത്തതില്‍ അതൃപ്തിയോ? സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article