മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍

Written by Taniniram

Published on:

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍. ( Pinaray Vijayan- Birthday) പിറന്നാള്‍ ദിനത്തിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലായിരിക്കും ഇന്നും മുഖ്യമന്ത്രി. ഇത്തവണയും വലിയ ആഘോഷങ്ങളുണ്ടാകില്ല. ഔദ്യോഗിക വസതിയില്‍ പായസം വയ്ക്കും. ബന്ധുക്കള്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നല്‍കും.

1945 മെയ് 24ന് കണ്ണൂരിലാണ് പിണറായിയുടെ ജനനം. അച്ഛന്‍ : മുണ്ടയില്‍ കോരന്‍, അമ്മ : കല്യാണി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായുളള തലേദിവസത്തെ പത്രസമ്മേളനത്തിലാണ് തന്റെ യഥാര്‍ത്ഥ ജന്മദിനം അദ്ദേഹം വെളിപ്പെടുത്തിയത്. ഔദ്യോഗിക രേഖകളില്‍ മെയ് 21 എന്നാണുളളത്.

See also  അച്ഛന്‍ മകനെ ട്രെഡ്മില്ലില്‍ അമിതവേഗതയില്‍ പരിശീലിപ്പിച്ചു; ആറുവയസ്സുകാരന് ദാരുണാന്ത്യം

Related News

Related News

Leave a Comment