പുതുവത്സര തലേന്നായ ഇന്ന് രാത്രി പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാത്രി 8 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് അടച്ചിടുക

Written by Taniniram Desk

Published on:

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഇന്ന് രാത്രി എട്ട് മുതല്‍ നാളെ പുലര്‍ച്ചെ ആറു വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ആണ് പ്രതിഷേധിക്കുന്നത്.

സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ഭാരവാഹികള്‍ അറിയിച്ചു. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് അസോസിയേഷന്‍ നിലപാട്.

Related News

Related News

Leave a Comment