ഇരിങ്ങാലക്കുട കൂടൽമാണിക്യം കീഴേടം ക്ഷേത്രമായ അയ്യങ്കാവിൽ വർഷങ്ങളായി നടന്നു വരുന്ന അയ്യപ്പൻ വിളക്കിന് അനുമതി നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം. നവകേരള സദസ്സിന്റെ പേര് പറഞ്ഞാണ് വിളക്കഘോഷം മാറ്റിയത്. ഡിസംബർ 6 ന് ദേശ വിളക്ക് നടത്തുന്നതായി പ്രിന്റ് ചെയ്ത നോട്ടീസുമായി പിരിവ് തുടങ്ങുകയും അപേക്ഷയുമായി അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. അയ്യപ്പസേവാ സംഘത്തിന് വളരെ നഷ്ടമായി വിളക്കിന്റെ തിയതി മാറ്റിയത്. നവകേരള സദസ്സിന്റെ പേര് പറഞാണ് തിയതി മാറ്റിയത്. അയ്യപ്പ സേവാസംഘം വളരെയേറെ കഷ്ടപ്പെട്ട് ഏല്പിച്ചതൊക്കെ മാറ്റി വിളക്ക് ആഘോഷം ഡിസം.7-ലേക്ക് മാറ്റേണ്ടി വന്നത് ഭക്തജനങളിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. ഭക്തജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് കാലങ്ങളായി നടന്നു വരുന്ന ടൗണിലെ പ്രസിദ്ധമായ ഈ അയ്യപ്പൻ വിളക്കിന് നവകേരളസദസ്സുമായി ബന്ധപ്പെട്ട് അധികൃതർ അനുമതി നിഷേധിച്ചതിൽ മന്ത്രി ആർ ബിന്ദുവും ചെയർമാൻ പ്രദീപ് മേനോനും ഭക്തജനങ്ങളോട് മറുപടി പറയണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു
അയ്യങ്കാവ് ദേശവിളക്ക്: അനുമതി നിഷേധിച്ചതിൽ മന്ത്രി ആർ ബിന്ദുവും ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മറുപടി പറയുക-ബിജെപി.

- Advertisement -