കുരുമുളകിന് ഇനി പൊന്നും വില ; കർഷകർ ആശ്വാസത്തിൽ

Written by Taniniram Desk

Published on:

Kozhikode: സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലെ രാ​ജ്ഞി​യാ​യ കു​രു​മു​ള​കി​ന്റെ വി​ല​ക്കു​തി​പ്പ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് കു​രു​മു​ള​കി​ന്. 2021ൽ ​കി​ലോ​ക്ക് 460 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 666 രൂ​പ​യി​ലെ​ത്തി വി​ല.

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​പ​ണ​നം ചെ​യ്യു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​മാ​യ ക​റു​ത്ത കു​രു​മു​ള​കി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വി​ല​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത​യു​ടെ സ്ഥി​ര​ത​യാ​ണ് കു​രു​മു​ള​കി​ന് മെ​ച്ച​പ്പെ​ട്ട വി​ല നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വി​പ​ണി​യു​ള്ള ബ്ര​സീ​ലി​നു​പു​റ​മെ വി​യ​റ്റ്നാ​മി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും ക​റു​ത്ത​പൊ​ന്നി​ന്റെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം കു​റ​യു​ന്ന​താ​ണ് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

വി​ല​കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ കു​രു​മു​ള​ക് ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. ചൂ​ടു​കാ​ര​ണം വി​ള​വ് നേ​ര​ത്തേ​യാ​യ​തും സം​ഭ​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് ഏ​റ്റ​ക്കു​റ​ച്ചി​ലി​ല്ലാ​തെ​യാ​ണ് ഉ​ൽ​പാ​ദ​നം.

2023-24 ൽ 27,505 ​ട​ൺ കു​രു​മു​ള​കാ​ണ് ഉ​ൽ​പാ​ദി​ച്ച​ത്. ഇ​ന്ത്യ​യു​ടെ മൊ​ത്തം കു​രു​മു​ള​ക് ഉ​ൽ​പാ​ദ​നം 1,25, 927 ട​ൺ ആ​യി​രു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഗ​ണ്യ​മാ​യ തോ​തി​ൽ രാ​ജ്യ​ത്ത് കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്യു​മ്പോ​ഴും ഗ​ൾ​ഫ് ഉ​ൾ​​പ്പെ​ടെ പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ കു​രു​മു​ള​കി​ന് വ​ൻ ഡി​മാ​ൻ​ഡാ​ണെ​ന്നാ​ണ് സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്.

സ്പൈ​സ​സ് ബോ​ർ​ഡി​ന്റെ(Spices Board) ക​ണ​ക്ക​നു​സ​രി​ച്ച് 2023-24ൽ ​ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​നു​പു​റ​മെ 34,028 ട​ൺ കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്തി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.

See also  കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് നേരെ മോശം ആംഗ്യവുമായി മീഡിയവൺ റിപ്പോർട്ടർ; പ്രതിഷേധത്തിന് പിന്നാലെ മാപ്പുമായി മാധ്യമപ്രവർത്തകൻ

Leave a Comment