Saturday, April 12, 2025

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ ഭിന്നശേഷിക്കാരും രംഗത്ത്

Must read

- Advertisement -

തൃശൂര്‍ : മോഹിനിയാട്ടവുമായി(MOHINIYATTAM) ബന്ധപ്പെട്ട് ഒരു ദൃശ്യമാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ മോഹിനിയാട്ട നൃത്താധ്യാപികയായ കലാമണ്ഡലം സത്യഭാമ (SATHYABHAMA) നടത്തിയ പരാമര്‍ശം സാംസ്‌കാരിക കേരളത്തിന് അപമാനകരവും ഭിന്നശേഷി സമൂഹത്തോടുള്ള അവഗണനയുമാണെന്ന് കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് ഡോ. സി. ഹബീബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹക്കീം കെ.എം. എന്നിവര്‍ പ്രസ്താവിച്ചു.
വികലാംഗര്‍ നൃത്തകലയ്ക്ക് അനുയോജ്യരല്ലാ എന്ന രീതിയില്‍ ഈ സമൂഹത്തെ ഇകഴ്ത്തി കാണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണ് പ്രസ്താവന. ഇത് പാര്‍ലമെന്റ് പാസാക്കിയ ഭിന്നശേഷി സംരക്ഷണനിയമം 1995, ഭിന്നശേഷി അവകാശ നിയമം 2016 എന്നീ നിയമങ്ങളനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും സത്യഭാമ മാപ്പു പറയാത്ത പക്ഷം ഫെഡറേഷന്‍ നിയമനടപടിക്കു നിര്‍ബന്ധിതമാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. തങ്ങളുടെ വെല്ലുവിളികളെ അതിജീവിച്ച് സര്‍ക്കാരിന്റെ സാംസ്‌കാരിക വേദികളിലും ഉന്നതസദസുകളിലും അദ്ഭുതകരമായ പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കാണാതെ പോകുന്നത് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപികയ്ക്ക് ഒട്ടും യോജിച്ചതല്ല. ഭിന്നശേഷി സമൂഹത്തെ അവഹേളിക്കുന്ന പരാമര്‍ശത്തിലൂടെ നൃത്തകലാരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ധാര്‍മ്മികമായ അര്‍ഹതപോലും ഇവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

See also  പാർലമെൻ്റിൽ വൻ സുരക്ഷാ വീഴ്ച; ശൂന്യവേളക്കിടെ രണ്ടുപേർ താഴേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article