Friday, April 4, 2025

പിഡിപി നേതാവ് മഅദനി ഗുരുതരാവസ്ഥയിൽ

Must read

- Advertisement -

പിഡിപി(PDP) സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ (Abdul Nasser Madani)ആരോഗ്യനില ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് (Medical Trust)ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജൻ്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെൻ്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് ഇപ്പോഴും തുടരുന്നുണ്ട്. കരള്‍ രോഗ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മഅദനി കേരളത്തിലേക്ക് എത്തിയത്.

See also  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article