രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു; കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനായി തിരച്ചില്‍

Written by Taniniram

Published on:

വര്‍ക്കല : രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനാല്‍ വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു. മൃതദേഹം കാപ്പില്‍ പൊഴിഭാഗത്ത് കണ്ടെത്തി. ഇടവ വെറ്റകട ബീച്ചിലാണ് പെണ്‍കുട്ടി ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്.

സ്‌കൂള്‍ യൂണിഫോമിലായിരുന്ന വിദ്യാര്‍ത്ഥിനിയോടൊപ്പം സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ഇരുവരും കരയില്‍ നില്‍ക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികള്‍ ആണ് കാണുന്നത്. ഇവര്‍ അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തവെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാപ്പില്‍ പൊഴി തീരത്ത് നിന്നും ലഭിക്കുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൂടെ ഉണ്ടായിരുന്ന ആണ്‍കുട്ടിയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. ആത്മഹത്യ ആണെന്നുള്ളതാണ് പ്രാഥമിക വിവരമായി പൊലീസ് പറയുന്നത്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

See also  വൈക്കോല്‍ ലോറിക്ക് തീപിടിച്ചു….

Leave a Comment