പാനൂർ ബോംബ് : ശൈലജ ടീച്ചറോട് 8 ചോദ്യങ്ങൾ: രാഹുൽ മാങ്കൂട്ടത്തിൽ

Written by Taniniram1

Published on:

വടകര: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം അനുഭാവി കൊല്ലപ്പെട്ട സംഭവത്തിൽ ഇടതുമുന്നണി സ്ഥാനാർഥി കെകെ ശൈലജയോട് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുൻനിശ്ചയിച്ച പ്രകാരം സ്ഥാനാർഥി പര്യടനം നടക്കുന്ന സ്ഥലത്ത് നടന്ന ബോംബ് നിർമ്മാണത്തിന്റെ ലക്ഷ്യം ഷാഫി പറമ്പിൽ തന്നെ ആയിരുന്നോയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചത്.

ബോംബ് നിർമ്മാണത്തിൽ പങ്കാളി ആയവവരെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണ്? ഇനിയെത്ര ക്രിമിനലുകൾ ഉണ്ട് ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് സംഘത്തിൽ? തുടങ്ങി എട്ട് ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്നത്. ബോംബ് നിർമ്മാതാക്കളെ കുറിച്ച് ടീച്ചർ മറുപടി പറയുക തന്നെ വേണം, അല്ലെങ്കിൽ ഈ നാട് മറുപടി നൽകുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കെകെ ശൈലജ ടീച്ചറോടാണ്,

  1. പാനൂരിൽ ഇന്ന് നടന്ന ബോംബ് സ്ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നു?
  2. മുൻനിശ്ചയിച്ച പ്രകാരം നാളെ സ്ഥാനാർഥി പര്യടനം നടക്കുന്ന സ്ഥലത്ത് നടന്ന ബോംബ് നിർമ്മാണത്തിൻ്റെ ലക്ഷ്യം ഷാഫി പറമ്പിൽ തന്നെ ആയിരുന്നോ?
  3. ബോംബ് നിർമ്മാണം നടത്തിയവർ ഇനിയെത്ര കോൺഗ്രസ് – ലീഗ്- ആർഎംപി പ്രവർത്തകരെ ലക്ഷ്യം വെച്ചിട്ടുണ്ട്?
  4. ബോംബ് നിർമാണത്തിനിടെ മരിച്ചവരും പരിക്ക് പറ്റിയതും ആയ പ്രതികളും പാർട്ടി പ്രവർത്തകരുമായി താങ്കൾക്കുള്ള ബന്ധം എന്താണ്?
  5. സി പി എം സജീവ പ്രവർത്തകരും പരിപാടികളിലെ സജീവ സാനിദ്ധ്യവുമായ, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിൻ പരിക്ക് പറ്റിയ ബിനീഷ് എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം താങ്കൾക്ക് അറിവുണ്ടായിട്ടും പോലീസിൽ അറിയിക്കാഞ്ഞത് എന്ത് കൊണ്ടാണ്?
  6. ബോംബ് നിർമ്മാണത്തിൽ പങ്കാളി ആയവവരെ ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണ്?
  7. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചു ബോംബ് നിർമ്മാണം നടക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നോ? ഇതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ശൈലജ ടീച്ചർ ആവശ്യം ഉന്നയിക്കാത്തത് എന്ത് കൊണ്ടാണ്?
  8. ഇനിയെത്ര ക്രിമിനലുകൾ ഉണ്ട് ശ്രീമതി ശൈലജയുടെ തിരഞ്ഞെട സംഘത്തിൽ?

ഈ ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ശൈലജ ടീച്ചറോട് ഉന്നയിക്കുന്നത്.

See also  അഴീക്കോട് - മുനമ്പം യാത്രാദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ

Related News

Related News

Leave a Comment