Friday, April 4, 2025

കെഎസ്ആർടിസി യാത്രക്കാരിയിൽ നിന്ന് 37.7 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു

Must read

- Advertisement -

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ 37.7 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു വനിതയെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് വന്ന അന്തർസംസ്ഥാന KSRTC ബസിലെ യാത്രക്കാരിയായ സബിത ബാലകൃഷ്ണൻ ഗെയ്ക്ക് വാദ് എന്ന സ്ത്രീയിൽ നിന്നാണ് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന പണം പിടികൂടിയത്. പ്രതിയും തൊണ്ടിമുതലും പിന്നീട് തുടർ നടപടികൾക്കായി വാളയാർ പോലീസിന് കൈമാറി.

സർക്കിൾ ഇൻസ്പെക്ടർ എം സുരേഷ് നേതൃത്വം കൊടുത്ത പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി എൻ രാജേഷ് കുമാർ, ഷൈബു ബി, (ഗ്രേഡ് ), രാകേഷ് ജെ (ഗ്രേഡ് ), സിവിൽ എക്‌സൈസ് ഓഫീസർമാരായ എ ബിജു, പി ശരവണൻ, WCEO രേണുക ദേവി എൻ എന്നിവർ പങ്കെടുത്തു.

See also  ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article