Friday, April 4, 2025

പടയപ്പ വീണ്ടും മൂന്നാറിന് പരിഭ്രാന്തി………

Must read

- Advertisement -

ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും പരിഭ്രാന്തി പരത്തി പടയപ്പ. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട ആന തകർത്തു. കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പാ ജനവാസ മേഖലയിൽ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പടയപ്പയെ ജീപ്പ് പിടിപ്പിക്കാൻ ശ്രമിച്ച യാത്രക്കാർക്കെതിരെ വനം വകുപ്പ്
കേസെടുത്തിരുന്നു. പുലർച്ചെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെത്തിയ ആന റേഷൻകടയുടെ മേൽക്കൂര തകർത്ത് അരി അകത്താക്കി. നാട്ടുകാർ ശബ്ദമുണ്ടാക്കിയാണ് പടയപ്പയെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ഗ്യാപ്പ് റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

See also  കശുവണ്ടി കൊണ്ട് പിണറായിക്ക് ഒരു വേറിട്ട ആദരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article