Friday, April 4, 2025

ലോകസഭാ തെരഞ്ഞെടുപ്പ്ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ ഉടമസ്ഥര്‍ രേഖാമൂലം വിവരങ്ങള്‍ നല്‍കണം

Must read

- Advertisement -

തൃശൂർ : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ലോകസഭാ പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ ഉടമസ്ഥരും മാനേജര്‍മാരും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ കക്ഷികളോ പ്രചാരണ പരിപാടികള്‍ക്കായി ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കളക്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വറെ രേഖാമൂലം അറിയിക്കണം. കൂടാതെ ഇലക്ഷന്‍ കാലയളവില്‍ ഉള്ള മറ്റ് ബുക്കിങ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫിസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

See also  വിഷു - റമദാൻ സമ്മാനമായി ക്ഷേമ പെൻഷൻ വിതരണം തുടങ്ങി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article