Friday, April 4, 2025

മഞ്ഞകാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത

Must read

- Advertisement -

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ നാല് പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേ പോലെ കിറ്റുകൾ നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക.സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. ഓണച്ചന്തകൾ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. എല്ലാ ജില്ലകളിലും ഓണച്ചന്തകൾ പ്രവർത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നു വീതവും ചന്തകൾ ഉണ്ടാകും.

ഉത്രാടം വരെ ഇവ പ്രവർത്തിക്കും. അവസാന 5 ദിവസങ്ങളിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വിൽക്കും. ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നൽകുന്നതു സംബന്ധിച്ചു ചർച്ചകൾ തുടരുകയാണെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

See also  എം.ടി വാസുദേവൻ നായർ അന്തരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article