അടിമാലി : പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ലെന്നും താൻ ആരുടെയും ചെലവിൽ അല്ല ജീവിക്കുന്നതെന്നും അടിമാലി ഇരുന്നൂറേക്കറിലെ മറിയക്കുട്ടി. ‘‘ഒരു പാർട്ടിയുടെയും പൈസ വാങ്ങിയിട്ടില്ല. വൃത്തികേടു കാണിക്കുന്നത് കണ്ടാൽ പറയും. അത് എന്റെ സ്വഭാവമാണ്’’–മറിയക്കുട്ടി പറഞ്ഞു. സുരേഷ് ഗോപിയെ ഇഷ്ടമാണെന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു.
കോവിഡ് സമയത്ത് കേന്ദ്രത്തിൽനിന്ന് അഞ്ചുകിലോ അരി കിട്ടി. ഇപ്പോൾ ഒൻപതുമാസത്തേക്ക് അരി തരുന്നുണ്ട്. ആറായിരം രൂപ മാസം തരുന്നുണ്ട്. അതില്ലായിരുന്നെങ്കിൽ ഞങ്ങൾ ചത്ത് പോയേനെ. പിണറായി വിജയൻ തരുന്നതുകൊണ്ടു മാത്രം ജീവിക്കാൻ പറ്റില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ല. താൻ ആരുടെയും ചെലവിൽ അല്ല ജീവിക്കുന്നത്. ഒരു പാർട്ടിയുടെയും പൈസ വാങ്ങിയിട്ടില്ല. കണ്ടത് പറയും. വൃത്തികേട് കാണിക്കുന്നതു കണ്ടാൽ പറയും. അത് എന്റെ സ്വഭാവമാണ്. രാഷ്ട്രീയം നോക്കിയല്ല വന്നത്.
സംസ്ഥാനത്തു നടക്കുന്ന കള്ളത്തരം പ്രധാനമന്ത്രിയോട് പറയും. റോഡിൽ കൂടി വിനോദയാത്ര നടക്കുന്നുണ്ട്. ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ, ഞങ്ങൾക്ക് ആർക്കും ഗുണം ലഭിച്ചിട്ടില്ല. വഴിയെ നടക്കുന്ന പട്ടിക്കു വരെ കിടക്കാൻ നിവൃത്തിയില്ല. ഇടിയും തൊഴിയും വാളും പരിചയും കഠാരയും ഗുണ്ടകളുമായിട്ടാണു വരുന്നത്. അത് നാടുനന്നാക്കാനാണോ. പിണറായി എന്തോ ഉറപ്പിച്ചിട്ടുണ്ട്. എന്താണെന്നു ജനങ്ങൾക്ക് മനസിലായിട്ടില്ല. അരി കിട്ടിയിട്ടില്ല, പെൻഷൻ കിട്ടിയിട്ടില്ല, കേന്ദ്രം പൈസ കൊടുത്തല്ലോ. തരാൻ കഴിയാഞ്ഞിട്ടല്ലേ. പ്രധാനമന്ത്രിയെ കുറ്റം പറയാൻ ഞാൻ ഒന്നും കണ്ടിട്ടില്ല.

പിണറായി അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. റിയാസും തോമസ് ഐസക്കും സജി ചെറിയാനുമാണ് തീരുമാനിക്കുന്നത്. അവരൊന്നും നല്ല ബോധത്തോടെയല്ല നടക്കുന്നത്. ജീവിതത്തിൽ പിണറായിയെും കൂട്ടരെയും സന്തോഷിപ്പിക്കില്ല. അവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. ഒരുപാർട്ടിയോടും പ്രത്യേകം ഇഷ്ടമില്ല. പ്രധാനമന്ത്രിയുടെ പരിപാടിയിലൂടെ മാറ്റമുണ്ടാകും. മെത്രാന്മാരെ സജി ചെറിയാൻ പറഞ്ഞത് എന്താണ്. മുഖ്യമന്തിയല്ലേ സജി ചെറിയാന് കടിഞ്ഞാൺ ഇടേണ്ടത്. എം.എം.മണിക്ക് സജി ചെറിയാന്റെ അത്ര ഭ്രാന്തില്ല. ഇതിലും ഭേദമാണ്.