ഇപിയല്ല, യച്ചൂരി വിളിച്ചാലും പുല്ലുപോലെ തള്ളും, ജയരാജൻ റിക്രൂട്ടിങ് ഏജന്റ്: ആരോപണവുമായി ദീപ്തി മേരി വർഗീസ്

Written by Taniniram1

Published on:

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപിയും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നതായി കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവുമായ ദീപ്തി മേരി വർഗീസ്. ഇപി ജയരാജനല്ല, സീതാറാം യച്ചൂരി (SEETHARAM YECHURI) വിളിച്ചാലും പുല്ലുപോലെ തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ടെന്ന് ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. ‘അന്ന് തന്നെ അവർക്ക് അതിനുള്ള മറുപടി കൃത്യമായി കൊടുത്തിരുന്നു. അവർ വന്നതിന് അത്ര വിലയേ നൽകിയിരുന്നുള്ളൂ എന്നത് കൊണ്ടാണ് ഇക്കാര്യം അന്ന് പുറത്തുപറയാതിരുന്നത്’- ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പത്മജയ്ക്ക് പുറമെ കൊച്ചിയിലെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയേയും സിപിഎമ്മിലേക്ക് ക്ഷണിക്കാൻ ഇപി ജയരാജനൊപ്പം സമീപിച്ചിരുന്നുവെന്ന് ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു ദീപ്തി . മന്ത്രി പി രാജീവിനെതിരെയും ദീപ്തി വർഗീസ് വിമർശിച്ചു. ‘പി രാജീവ് ഡമ്മി മന്ത്രി മാത്രമാണ്. അതുകൊണ്ടാണ് ഇപി ജയരാജൻ വന്ന് ചർച്ച നടത്തിയതുപോലും അദ്ദേഹം അറിയാതെ പോയത്’. ചിലർക്ക് ഇങ്ങനെ വെളിപ്പെടുത്തൽ നടത്തി പ്രസക്തി തെളിയിക്കേണ്ട അവസ്ഥയാണെന്ന് രാജീവ് പ്രതികരിച്ചതിനു മറുപടി പറയുകയായിരുന്നു ദീപ്തി.

See also  എറണാകുളത്ത് യുവതി ഹോസ്റ്റലിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ചു;ഗര്‍ഭിണിയായത് കാമുകനില്‍ നിന്നെന്ന് മൊഴി

Related News

Related News

Leave a Comment