ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്
കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ ഇതു ബാധിക്കും. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും.
അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിൽ പറഞ്ഞു. ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോടും കണ്ണൂരും സ്റ്റേഷൻ നിർമിക്കാൻ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികൾക്കായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. പാലക്കാട്ടെ വളവുകളോട് ചേർന്നാണ് സിൽവർ ലൈൻ വരിക. ഇത് റെയിൽവേ വളവുകൾ ഭാവിയിൽ നിവർത്തുന്നതിന് തടസമാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.