രണ്ടാമത് ദേശീയ സ്ത്രീനാടകോത്സവം തിരുവനന്തപുരത്ത്

Written by Taniniram1

Published on:

തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടക വേദി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ സ്ത്രീ നാടകോത്സവം ഡിസംബർ 27 മുതൽ 29 വരെ നടക്കും. ഭാരത് ഭവനിലും സ്വാതി തിരുനാൾ സംഗീത കോളജിലുമായാണ് നാടകങ്ങൾ നടക്കുക.

ശ്രീലങ്കൻ നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകയുമായ റുവാന്തി ഡി. ചിക്കേര 27 നു വൈകീട്ട് 5.30 നു ഭാരത് ഭവനിൽ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നാടകോത്സവ സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

See also  പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

Related News

Related News

Leave a Comment