ഇരിങ്ങാലക്കുട : നഗരസഭ ചെയർപേഴ്സന്റെ ചേമ്പറിൽ ചേർന്ന ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതി യോഗം നിലവിലുള്ള ഗതാഗത സംവിധാനത്തെ കുറിച്ച് ചില നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. നഗരസഭ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ, എ ഇ റോഡ്‌സ് എം ആർ ബിനീഷ്, ആർടിഒ കെ എ രാജു, ഡെപ്യൂട്ടി തഹസിൽദാർ കെ ആർ രേഖ, ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ എൻ കെ അനിൽകുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
പുതിയ ഗതാഗത പരിഷ്കരണം ഇരിങ്ങാലക്കുടയിൽ അപകടങ്ങൾ കുറച്ചേക്കും
പബ്ലിക് വാഹനങ്ങൾക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യം കണ്ടെത്തുക, ഓട്ടോറിക്ഷകൾക്ക് ഇരിങ്ങാലക്കുടയിൽ പുതിയ പെർമിറ്റ് അനുവദിക്കില്ല, നിലവിലെ പെർമിറ്റ് പുതിയ ഓട്ടോറിക്ഷയിലേക്ക് മാറ്റാവുന്നതാണ്, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെ രണ്ടുവരി ഓട്ടോ പാർക്കിംഗ് ഒരു വരിയായി പാർക്ക് ചെയ്യണം, അനധികൃതമായും തിരക്കുള്ള വരിയായിപാർ ക്ക്ചെയ്യണം. അനധികൃതമായും തിരക്കുള്ള സ്ഥലങ്ങളിലും പാർക്കിംഗ് നിരോധനം, എസ് എൻ സ്കൂളിന് സമീപമുള്ള ബസ്സ്റ്റോപ്പ് കുറച്ച് ബാക്കിലേക്ക് നീക്കി സ്ഥാപിക്കുക, കോമ്പാറ ബസ് സ്റ്റോപ്പ് കുറച്ച് നീക്കി സ്ഥാപിക്കുക, എ കെ പി വളവിലുള്ള ബസ്സ് സ്റ്റോപ്പ് കുറച്ച് ബാക്കിലേക്ക് മാറ്റി സ്ഥാപിക്കുക, കാട്ടൂർ ബൈപ്പാസ് റോഡിൽ ഹംബ് നിർമ്മിക്കുക, ബൈപ്പാസ് റോഡിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കുക, ജില്ലാ പഞ്ചായത്തിൻ്റെ സ്ഥലം പാർക്കിംഗ് അനുവദിക്കുന്നതിന് കത്ത് നൽകുക, ബസ്സിന്റെ ഓവർ സ്പീഡ്ഒഴിവാക്കുന്നതിന് ടൈം ഷെഡ്യൂൾ പുനർക്രമീകരിക്കുക, അക്കര തീയേറ്റർ,കെഎസ്ഇബി ഓഫീസ് എന്നിവയുടെ മുൻഭാഗത്തുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കുക , ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് ലൈറ്റ് സംവിധാനം മെച്ചപ്പെടുത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് പോലീസ് സ്റ്റേഷൻ ഭാഗത്ത്സ്റ്റോപ്പ് അനുവദിക്കുക, ഠാണാവിൽ അനധികൃത ഓട്ടോ പാർക്കിംഗ് ഒഴിവാക്കുക, ബസ് റൂട്ട് നിജപ്പെടുത്തുക, ബസ് റൂട്ടിൽ കൂടെ മാത്രമേ ബസ് പോകാൻ അനുവദിക്കുകയുള്ളൂ അല്ലാതെ പോകുന്ന വാഹനത്തിന് നടപടി സ്വീകരിക്കുക, റോഡരികിൽ അനധികൃത വ്യാപാരങ്ങൾനിർത്തലാക്കുകയും അനധികൃത വ്യാപാരങ്ങൾ തുടരുന്നവർക്കെതിരെ നടപടി എടുക്കുക, പബ്ലിക് പാർക്കിങ്ങിന് സ്ഥലം കണ്ടെത്തുക, ഞവരിക്കുളം ബാക്ക്സൈഡിൽ സോളാർ ലൈറ്റ് സ്ഥാപിക്കുക, കെ എസ് ടി പി അസിസ്റ്റന്റ്
എൻജിനീയർക്ക് ബസ് സ്റ്റോപ്പ് മാറ്റുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുന്നതിന്കത്ത് നൽകുക, നവകേരള സദസ്സ് പരാതികൾക്ക് മറുപടി നൽകുക എന്നിവയാണ് യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ.