കെഎസ്ആർടിസിയുടെ പുതിയ സിഎംഡി(CMD) പ്രമോജ് ശങ്കർ

Written by Taniniram Desk

Published on:

കെഎസ്ആർടിസിയുടെ(KSRTC) പുതിയ ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ (CMD) ആയി പ്രമോജ് ശങ്കറിനെ (Pramoj Sankar)നിയമിച്ചു. നിലവിൽ കെഎസ്ആർടിസി(KSRTC) ജോയിൻ്റ് എംഡിയും അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുമാണ് പ്രമോജ് ശങ്കർ. ബിജു പ്രഭാകറിന്റെ (Biju Prabhakar)ഒഴിവിലാണ് പുതിയ നിയമനം. ഐഒഎഫ്എസ്(IOFS) ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കർ തിരുവനന്തപുരം വെമ്പായം(Vembayam) സ്വദേശിയാണ്.

കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി(KSRTC)സിഎംഡിയായിരുന്ന ബിജു പ്രഭാകർ സ്ഥാനം ഒഴിഞ്ഞത്. മൂന്ന് വർഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആർടിസി(KSRTC) സിഎംഡി പദവിയും രണ്ടര വർഷമായി ഗതാഗത സെക്രട്ടറി പദവിയും വഹിച്ചുവരികയായിരുന്നു ബിജു പ്രഭാകർ. ജോലിഭാരം താങ്ങാവുന്നതിനും അപ്പുറമായതു കാരണം തന്നെ ഒഴിവാക്കണമെന്ന ബിജു പ്രഭാകറിൻ്റെ ആവശ്യം പരിഗണിച്ചാണ് സർക്കാറിന്റെ ഈ തീരുമാനം.

ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് (K.Vasuki)ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല.

See also  കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു

Related News

Related News

Leave a Comment