പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയെ സമീപിക്കാൻ നവീൻ ബാബുവിന്റെ കുടുംബം ; തഹസിൽദാർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് കത്ത് നൽകി ഭാര്യ മഞ്ജുഷ

Written by Taniniram

Published on:

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കാന്‍ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിപിഎം നേതാക്കള്‍ സ്വീകരിച്ചതില്‍ കുടുംബത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനം.

ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നവീന്‍ ബാബുവിന്റെ പേരില്‍ മറ്റാരെങ്കിലും കൈക്കൂലി വാങ്ങിയോയെന്നും അന്വേഷണത്തിലൂടെ കണ്ടെത്താനുണ്ട്. അതേസമയംഇപ്പോഴുള്ള തഹസില്‍ദാര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരിക്കുകയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിലവില്‍ കോന്നി തഹസില്‍ദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

See also  ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നോക്കുകുത്തിയാക്കി…

Related News

Related News

Leave a Comment