Friday, April 4, 2025

നവകേരള സദസ്സ് ഡിസംബർ 5 ന്

Must read

- Advertisement -

തൃശ്ശൂരിൽ നവകേരള സദസ്സ് ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് തേക്കിൻ കാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. നവകേരള സദസ്സിൽ മുഖ്യമന്ത്രി അടക്കം എല്ലാ വകുപ്പ് മന്ത്രിമാരും സംബന്ധിക്കും. പൊതുജനങ്ങൾക്ക് നിവേദനങ്ങളും പരാതികളും നൽകുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കും.
നവകേരള സദസ്സിൽ അപേക്ഷ നൽകുന്നവർക്കുള്ള പത്തിന നിർദേശങ്ങൾ ചുവടെ നൽകുന്നു.

1) അപേക്ഷയിൽ മൊബൈൽ നമ്പർ എഴുതാൻ മറക്കരുത്

2 ) സ്വന്തം മേൽവിലാസം പിൻ കോഡ് സഹിതം വ്യക്തമായി എഴുതണം

3) മുഖ്യമന്ത്രിയുടെയോ, അതത് വകുപ്പ് മന്ത്രിയുടെയോ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെയോ പേരിൽ അപേക്ഷ എഴുതാം

4) ഓരോരോ ആവശ്യത്തിനുമുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി എഴുതുക

5) അപേക്ഷകൾ നവകേരള സദസ്സിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി രസീത് വാങ്ങണം

6) നേരത്തെ നൽകിയ അപേക്ഷകളെ പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നമ്പറോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ കൂടെ സമർപ്പിക്കണം

7) മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിൻ്റെയും ആധാർ കാർഡിൻ്റെയും കോപ്പി ഓരോ അപേക്ഷയോടൊപ്പവും സമർപ്പിക്കണം

8 ) അപേക്ഷകൾ നേരിട്ട് നൽകണമെന്ന് വാശി പിടിക്കണ്ട മന്ത്രിമാർക്ക് കൊടുത്താലും അവർ കൗണ്ടറിലേക്ക് നൽകും

9) പരിപാടി തുടങ്ങുന്നതിൻ്റെ മൂന്ന് മണിക്കൂർ മുമ്പ് കൗണ്ടർ തുറക്കുന്നതിനാൽ നേരത്തെ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക

10) ചികിത്സ സഹായത്തിനുള്ള അപേക്ഷകളുടെ കൂടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും സമർപ്പിക്കുന്നത് നന്നായിരിക്കും

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ടത് മാത്രമല്ല നമ്മുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെ കുറിച്ചും പരാതി / അപേക്ഷ നൽകാവുന്നതാണ്

പ്രത്യേകം ശ്രദ്ധിക്കുക

അപേക്ഷ നൽകാൻ ഭിന്നശേഷിക്കാർ നേരിട്ട് പോകേണ്ടതില്ല;
ബന്ധപ്പെട്ട ആരെങ്കിലും കൗണ്ടറിലെത്തിച്ച് രസീത് വാങ്ങിയാൽ മതി

See also  തെരഞ്ഞെടുപ്പ് : ജനാധിപത്യത്തിന്റെ ഉത്സവം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article