Tuesday, April 1, 2025

നവകേരള സദസ്സിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം; സർക്കുലർ ഇറക്കി തഹസിൽദാർ

Must read

- Advertisement -

പത്തനംതിട്ട: റാന്നിയിലും തിരുവല്ലയിലും നടക്കുന്ന നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് റാന്നിയിൽ തഹസിൽദാറും തിരുവല്ലയിൽ സബ് കളക്ടറും സർക്കുലർ ഇറക്കി. നവകേരള സദസ്സിൽ പങ്കെടുക്കുന്നവരുടെ ഹാജർ രേഖപ്പെടുത്തുന്നതിനും വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് തിരുവല്ലയിൽ പ്രവേശിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സിന് ആരംഭമാകും.

ആലപ്പുഴയിലെ പര്യാടനം പൂർത്തിയാക്കി ആറ് മണിയോടെ തിരുവല്ലയിൽ പരിപാടിക്ക് തുടക്കം കുറിക്കുക സാധ്യമല്ലെന്ന വിലയിരുത്തലിൽ നിന്നാണ് നിർബന്ധമായും സർക്കാർ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പങ്കെടുക്കണമെന്ന നിർദേശം നൽകാനിടയായത്.

ഞായറാഴ്ച പൊതു അവധി ദിവസമായതിനാൽ റാന്നി മണ്ഡലത്തിലെ നവകേരളസദസ്സിലും സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനാണ് തഹസിൽദാർ സർക്കുലർ ഇറക്കിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം

See also  ബാലയ്‌ക്കെതിരെ ഗുരുതര ആരോപണ൦; കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞു; എന്നെ ബലാത്സംഗം ചെയ്തു': എലിസബത്ത് ഉദയൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article