അയ്യന്തോള്‍-ഹോമിയോ ആയുര്‍വേദ ഡിസ്പന്‍സറികള്‍ക്ക് NABH ദേശീയ അംഗീകാരം

Written by Taniniram1

Published on:

തൃശ്ശൂര്‍: കോര്‍പ്പറേഷന്‍ ആരോഗ്യ മേഖലയില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ആര്‍ദ്രം പുരസ്കാരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായി ലഭിച്ചു വരികയാണ്. ഇതോടൊപ്പമാണ് ഹോമിയോ ആയുര്‍വേദ വിഭാഗങ്ങളിലെ ഡിസ്പന്‍സറികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്, രോഗീ സൗഹൃദ ചികിത്സ നല്‍കുന്നതിന് അയ്യന്തോളില്‍ കോര്‍പ്പറേഷന്‍ ഹോമിയോ ആയുര്‍വേദ ഡിസ്പന്‍സറികള്‍ക്ക് NABH ന്‍റെ ദേശീയ അംഗീകാരം ലഭിച്ചത്. രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മികച്ച ചികിത്സാ സൗകര്യം, അടിസ്ഥാന സൗകര്യ വികസനം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ പരിപാലനം, ശുചിത്വം, ഭിന്നശേഷി സൗഹൃദം, സൗജന്യ യോഗ പരിശീലനം, പാലിയേറ്റീവ് പരിചരണം തുടങ്ങിയവ കേന്ദ്ര വിദഗ്ദ സംഘം സന്ദര്‍ശിച്ച് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നാഷണല്‍ അക്രിഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്ڈ ( NABH ) ന്‍റെ എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത്.

2015, 2020-ലെ കൗണ്‍സിലുകള്‍ ഈ സ്ഥാപനങ്ങള്‍ മുന്‍നിരയിലെത്തിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും അത്യാധുനിക രീതിയിലുള്ള കെട്ടിട സമുച്ചയം ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി ഈ രണ്ടു സ്ഥാപനങ്ങളും ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്‍ററായി ഉയര്‍ത്തപ്പെട്ടു. ഇതിന്റെ ഫലമായി നാഷണല്‍ ആയുഷ് മിഷന്‍റെ കീഴില്‍ സൗജന്യ യോഗ പരിശീലനവും ഹോമിയോ ഡിസ്പന്‍സറിയില്‍ നടക്കുന്നുണ്ട്. അയ്യന്തോള്‍ ഹോമിയോ ഡിസ്പന്‍സറിയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ.ബിനി വി.വി.-യുടേയും അയ്യന്തോള്‍ ആയുര്‍വേദ ഡിസ്പന്‍സറിയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ.അനിത സുകുമാരന്‍റേയും മികച്ച നേതൃത്വം ഈ സന്ദര്‍ഭത്തില്‍ വിലമതിക്കാനാവാത്തതാണ്. മാര്‍ച്ച് 5 ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജില്‍ നിന്നും കോര്‍പ്പറേഷന്‍ പ്രതിനിധികളും ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങും.

See also  ട്രോളിങ് നിയന്ത്രണം കഴിഞ്ഞു; വിഴിഞ്ഞം തീരത്ത് ആവേശം…

Related News

Related News

Leave a Comment