Sunday, August 31, 2025

കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് എം വി ഗോവിന്ദന്‍

Must read

- Advertisement -

ആലപ്പുഴയില്‍ യുഡിഎഫ് (UDF) വിജയിക്കില്ലെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (MV Govindan). കെ സി വേണുഗോപാലാണ് (KC Venugopal) ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അതുകൊണ്ട് തന്നെ അന്നത്തെ ആ കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നും ഗോവിന്ദന്‍ ആലപ്പുഴയില്‍ പറഞ്ഞു.

കഴിഞ്ഞ തവണ എല്ലായിടത്തും തോറ്റിട്ടും ആലപ്പുഴ മാത്രം സിപിഎമ്മിനൊപ്പം നിന്നു. അന്ന് നിന്ന് എഎം ആരിഫ് (AM Arif) തന്നെയാണ് ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥി. എന്നാല്‍ കെസി വേണുഗോപാലിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

See also  കാമുകന് കുഞ്ഞിനെ കൈമാറിയത് സൺഷെയ്ഡിലൂടെ , കൊലപാതകമാണോയെന്നു സ്ഥിതീകരിക്കാൻ പരിശോധന ഫലം ലഭിക്കണം, ഡോണയുടെ മൊഴി വിശ്വസിക്കാതെ പോലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article