Tuesday, October 28, 2025

ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല; പ്രതിഷേധം തുടരും: എംവി ഗോവിന്ദൻ

Must read

കണ്ണൂർ: ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് എംവി ഗോവിന്ദൻ. ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവർണർ നടത്തുകയാണ്. ആർഎസ്എസ് പ്രവർത്തകരെ മാത്രം
സർവകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യുന്നു.

ഒരു യോഗ്യതയും ഇല്ലാത്തവരെ കുത്തിക്കയറ്റുന്നു. കൊലക്കേസ് പ്രതിയുടെ ഭാര്യയെ ആർഎസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തു. പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. നവകേരള സദസ്സിൽ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിർത്തത്. കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും സിപിഎം എതിർത്തിട്ടില്ല. ആത്മഹത്യ സ്ക്വാഡ് ആയി പ്രവർത്തിച്ചതിനെയാണ് എതിർത്തത്. ഗവർണർക്കെതിരായ പ്രതിഷേധം ഇനിയും തുടരും. എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article