Sunday, September 14, 2025

Must read

- Advertisement -

വിവാദമായ മുട്ടിൽ മരം മുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജുള്ള കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ അടക്കം 43 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

500 വർഷത്തിലേറെ പഴക്കമുള്ള മൂന്നു മരങ്ങളും 400 വർഷത്തിലധികം പഴക്കമുള്ള ഒമ്പതു മരങ്ങളും ഉൾപ്പെടെ 112 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. കേസിൽ 9000 രേഖകളും 420 സാക്ഷികളുമുണ്ട്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിനെ തുടർന്നാണ് മുട്ടിൽ സൗത്ത് വില്ലേജിൽ ഉൾപ്പെടെ വ്യാപക മരംമുറി നടന്നത്. 500 വർഷത്തിലേറെ പഴക്കമുള്ള മരങ്ങൾ അടക്കം മുറിച്ചുനീക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

See also  പൊന്നാന്നി ബസ് സ്റ്റാന്റ് നവീകരണത്തിന് തുടക്കമായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article