- Advertisement -
ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരിശോധന നടത്തി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സ്പെഷ്യൽ സുരക്ഷാ ഓഫീസർ എ.ഐ.ജി.പവൻ കുമാർ, ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ, ഗുരുവായൂർ അസി. പൊലീസ് കമ്മിഷണർ കെ.ജി.സുരേഷ്, ടെമ്പിൾ പൊലീസ് എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന നടത്തിയ സംഘം ക്ഷേത്ര പരിസരത്ത് ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ഒരുക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഇന്ന് എസ്.പി.ജി സംഘം ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തും. രാവിലെ പത്തിന് പൂന്താനം ഓഡിറ്റോറിയത്തിലാണ് ഉന്നതതല യോഗം നടക്കുന്നത്.