പട്ടികവർഗ്ഗ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികളോടൊ …..

Written by Taniniram Desk

Published on:

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രീ മെട്രിക് ഹോസ്റ്റലുകളും അവഗണനയിൽ. സാമ്പത്തിക പിന്നാക്ക അവസ്ഥയിൽ കഴിയുന്ന പട്ടിക വർഗ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വച്ച് ആരംഭിച്ചിട്ടുള്ള 22 മോഡൽ റെസിഡൻഷ്യൽ സ്കൂൾ തകർച്ചയുടെ വക്കിലാണ്. 6900 വിദ്യാർഥികൾ MRS നെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത് . അതേസമയം റെസിഡൻഷ്യൽ സ്കൂളുകളിലെ അദ്ധ്യാപകർ കുട്ടികളോടൊപ്പം താമസിച്ചു പഠിപ്പിക്കണമെന്ന നിബന്ധനയാകട്ടെ പാലിക്കപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ കോച്ചിങ് ക്ലാസ് നല്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നില്ല .
1989 ൽ MRS ആരംഭിച്ചപ്പോൾ നിലനിൽക്കുന്ന അതെ മാനദണ്ഡങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത് , പ്രീ മെട്രിക് ഹോസ്റ്റലുകളുടെ അവസ്ഥയും ദയനീയമാണ്. ഇതിനെതിരെ വിവിധ സംഘടനകൾ വന്നെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. അതുപോലെതന്നെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. പട്ടിക വർഗ വിദ്യാർത്ഥികളുടെ ഉന്നമനം അതിൻ്റെ ലക്ഷ്യ പ്രാപ്തിയിൽ എത്തണമെങ്കിൽ കാലോചിതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും കൊണ്ടുവരേണ്ടതായുണ്ട്.
MRS ,പ്രീ മെട്രിക് ഹോസ്റ്റൽ തുടങ്ങിയവയുടെ പ്രവർത്തന അപാകതകൾ പഠിച്ചു പരിഹാരം നിര്ദേശിക്കുന്നതിനു ഒരു കമ്മീഷനെ നിയമിക്കേണ്ടതായിട്ടുണ്ട് . അതുകൊണ്ടുതന്നെ സർക്കാർ ഇതിൽ ഇടപെടണമെന്ന ആവശ്യവും ശക്തം..

Related News

Related News

Leave a Comment