മിഷൻ ബേലൂർ മാഖ്ന: മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

Written by Taniniram CLT

Published on:

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള സംഘം വനത്തിലെത്തിയിട്ടുണ്ട്. ഇവർക്ക് റേഡിയോ സി​ഗ്നൽ ലഭിച്ചാൽ ആനയെ വെടിവെയ്ക്കുന്നതിനുള്ള ആർആർടി – വെറ്റിനറി സംഘാം​ഗങ്ങളും വനത്തിലേക്ക് തിരിക്കും.

ആനയെ മയക്കുവെടി വെയ്ക്കുന്നതിന് ഇന്നലെ രണ്ടു തവണ ശ്രമം നടത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്.

അതേസമയം, വന്യമൃഗശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം (എഫ്ആർഎഫ്) വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ നടത്തുകയാണ്. മനസാക്ഷി ഹർത്താൽ ആണെന്നും വാഹനങ്ങൾ തടയില്ലെന്നും അറിയിച്ചിട്ടും ഹർത്താലിനോട് വയനാട്ടുകാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. വിവിധ കർഷക സംഘടനകളും ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News

Related News

Leave a Comment